ആകാശ് തില്ലങ്കേരി ഹാജരായി; രാത്രി വൈകിയും ചോദ്യംചെയ്യല്‍ തുടരുന്നു

കൊച്ചി- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി ചോദ്യംചെയ്യലിനു കസ്റ്റംസ് മുമ്പാകെ ഹാജരായി. രാത്രി വൈകിയും ചോദ്യംചെയ്യല്‍ തുടരുകയാണ്.
അര്‍ജുന്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സ്വര്‍ണ്ണക്കടത്തു സംഘത്തില്‍ ആകാശിനു പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍. ആകാശിന്റെ കണ്ണൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് വിവരം അറിഞ്ഞ അര്‍ജുന്‍ വീട്ടില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ടി.പി. കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി അടക്കമുള്ളവരും ആകാശിനെതിരേ മൊഴി നല്‍കിയെന്നാണു സൂചന.
അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണു കസ്റ്റംസ് വാദം. തില്ലങ്കരിയ്ക്കു ഇവരുമായി അടുപ്പമുണ്ട്. ടി.പി. കേസ് പ്രതികളാണു സ്വര്‍ണ്ണം തട്ടിയെടുക്കല്‍ സംഘത്തെ നയിക്കുന്നതെന്നു കസ്റ്റംസിനു വ്യക്തമായിട്ടുണ്ട്. ചോദ്യംചെയ്യലിനേ തുടര്‍ന്നു തില്ലങ്കേരിയുടെ അറസ്റ്റിനുള്ള സാധ്യതയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

 

Latest News