കൊല്ലം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടിയെ പീഡിപ്പിച്ച സൈനികനെ കേന്ദ്രഭരണ പ്രദേശമായ ലാഡാക്കിലെ ഇന്ത്യാ- ചൈനാ അതിര്‍ത്തിയില്‍ നിന്ന്് പോലീസ് പിടികൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ലാഡാക്കിലേക്ക് ജോലി സ്ഥലത്തേക്ക് പോയ ചവറ കൊറ്റംകുളങ്ങര സ്വദേശിയായ പുത്തന്‍ വീട്ടില്‍ മനുമോഹന്‍(32) ആണ് പോലീസ് പിടിയിലാത്. ഇയാള്‍ വിവാഹിതനാണ്. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് കൊല്ലം സിറ്റി പോലീ സ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം രൂപികരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മതിയായ സംരക്ഷണം നല്‍കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍ ജമ്മുകശ്മീര്‍ പോലീസ് സൂപ്രണ്ടിന്റെ സഹായം തേടിയിരുന്നു.