Sorry, you need to enable JavaScript to visit this website.

ഡിജിറ്റൽ രംഗത്ത് ഒട്ടേറെ പുതുമകളുമായി ഫെഡറൽ ബാങ്ക്

സെൽഫി എടുത്തുകൊണ്ട് അക്കൗണ്ട് തുടങ്ങാനാവുന്ന ഫെഡ്‌സെൽഫി, വീഡിയോ കോളിലൂടെ അക്കൗണ്ട് ആരംഭിക്കാനാവുന്ന ഫെഡറൽ 24/7  തുടങ്ങിയവ ഉൾപ്പെടെ ഡിജിറ്റൽ  രംഗത്ത് ഒട്ടനവധി പുതുമകൾ അവതരിപ്പിച്ച ഫെഡറൽ ബാങ്കിൽ നിന്ന് മറ്റൊരു പുതുമ കൂടി. നിർമിത ബുദ്ധിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റൻറായ ഫെഡി എന്ന ചാറ്റ്‌ബോട്ടാണ് ബാങ്കിന്റെ ഏറ്റവും പുതിയ ഡിജിറ്റൽ ഉൽപന്നം. അത്യാധുനിക യന്ത്ര അധിഷ്ഠിത അൽഗോരിതത്തിലൂടെ ഉപഭോക്താക്കളുടെ ബാങ്കിങ് സംബന്ധമായ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകുന്നതാണ് ഫെഡി എന്ന ഈ വെർച്വൽ അസിസ്റ്റന്റ്. വെബ്‌സൈറ്റുകളിൽ മാത്രമാണ് ലഭ്യമാവുന്നതെങ്കിൽ ഫെഡിയുടെ സേവനം അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ്, വാട്ട്‌സാപ് തുടങ്ങിയവയിലൂടെയെല്ലാം നേടാനാവുന്നതാണ്.  ഇന്ത്യൻ ബാങ്കിങ് രംഗത്ത് ആദ്യമായി ഗൂഗിൾ ബിസിനസ് മെസേജിങുമായി സംയോജിപ്പിച്ചിട്ടുള്ള ചാറ്റ്‌ബോട്ടാണ്  ഫെഡി. ഗൂഗിളിൽ ഏതെങ്കിലും ഫെഡറൽ ബാങ്ക് ശാഖ തിരയുമ്പോൾ ലഭ്യമാവുന്ന മെസേജ്/ ചാറ്റിൽ ക്ലിക് ചെയ്ത് ഫെഡിയുടെ സേവനം ലഭ്യമാക്കാവുന്നതാണ്.  8108030845 എന്ന നമ്പറിലേക്ക്  FEDDY   എന്ന് എസ്എംഎസ് അയച്ച് വാട്ട്‌സാപിലൂടെയും ഫെഡിയുടെ സേവനം നേടാനാവും.

Latest News