ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞ്  ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ- മനുഷ്യമനസാക്ഷിയെ നടുക്കുന്ന വാര്‍ത്ത ഉത്തര്‍ പ്രദേശില്‍ നിന്ന്. ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍. ബുലന്ദ്ഷറിലാണ് സംഭവം. അയല്‍വാസിയായ യുവാവ് കുഞ്ഞിനെ കളിപ്പിക്കാനെത്ത വ്യാജേനെ ഉപദ്രവിക്കുകയായിരുന്നു.കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയിലാണ്. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിക്കായുള്ള തെരച്ചില്‍ നടത്തുകയാണ് പോലീസ്. പ്രതിയുടെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 

Latest News