ഓടിക്കൊണ്ടിരിക്കെ കാർ കടലിൽ വീണ് ഡ്രൈവർ മരിച്ചു

തബൂക്ക് പ്രവിശ്യയിൽ പെട്ട അൽഹഖ്‌ലിൽ കടലിൽ പതിച്ച കാർ.

തബൂക്ക് - തബൂക്കിന് വടക്ക് അൽഹഖ്‌ലിൽ കാർ കടലിൽ പതിച്ച് ഡ്രൈവർ മരണപ്പെട്ടു. അൽഹഖ്‌ലിലെ അപകടകരമായ അൽനഖീൽ റൗണ്ട്എബൗട്ടിൽ വെച്ച് നിയന്ത്രണം വിട്ട കാർ കടലിൽ പതിക്കുകയായിരുന്നു. ഡ്രൈവറായ സൗദി പൗരൻ കാറിൽ നിന്ന് പുറത്തുകടക്കാനാകാതെ മുങ്ങിമരിക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ രക്ഷാപ്രവർത്തനം നടത്തി മൃതദേഹം പുറത്തെടുത്തു. കാറും സമുദ്രത്തിൽ നിന്ന് പുറത്തെടുത്തു. 
 

Latest News