Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം;  മൂന്നു മരണം, നാലു പേരെ കാണാതായി

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ മൂന്നു മരണം. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ എന്ന ഗ്രാമത്തിലാണ് സംഭവം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും ഒരു കുട്ടിയെയുമാണ് കാണാതായിരിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍  ജമ്മു, കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍, മുസാഫര്‍ബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍  വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു.
 

Latest News