ഫോൺ ചോർത്തൽ പാർലമെന്റിൽ; ബി.ജെ.പിയിലും പ്രതിസന്ധി

ന്യൂദൽഹി- ഇസ്രായിലിന്റെ ചാര സോഫ്റ്റ് വെയർ പെഗാസസ് ഇന്ത്യയിലെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിനോയ് വിശ്വം എം.പി രാജ്യസഭയിലും എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിലും നോട്ടീസ് നൽകി. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ഭരണപക്ഷത്തിന്റെ എം.പിയായ സുബ്രഹ്മണ്യം സ്വാമിയും ആവശ്യപ്പെട്ടു. കർഷക സമരം കൊടുമ്പിരിക്കൊള്ളുന്ന സമയത്താണ് പുതിയ വിവാദം സർക്കാറിനെ പ്രതിരോധത്തിലാക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ഭരണപക്ഷത്തുനിന്ന് കൂടി ആവശ്യം ഉയരുന്നത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കും. ബി.ജെ.പിക്കകത്തും ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്. പെഗാസസ് സർക്കാറിന് സൃഷ്ടിക്കാൻ പോകുന്നത് വൻ പ്രതിസന്ധിയാണ്.
 

Latest News