ന്യൂദൽഹി -ഐക്യ രാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥാനപതി സെയ്ദ് അക്ബറുദ്ദീന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ൽ പാക്ക് ഹാക്കർമാർ ഹാക്ക് ചെയ്തു. പാക്കിസ്ഥാൻ പതാകയുടേയും പാക് പ്രസിഡന്റ് മഅ്മൂൻ ഹുസൈന്റേയും രണ്ടു ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വിറ്റർ വെരിഫൈഡ് ചിഹ്നമായ നീല ടിക്ക് അടയാളവും നഷ്ടമായിട്ടുണ്ട്. താമസിയാതെ അക്കൗണ്ട് വീണ്ടെടുത്തതായി പിന്നീട് അക്ബറുദ്ദീൻ തന്നെ ട്വീറ്റ് ചെയ്തു. വെറും ഹാക്കിങ് കൊണ്ട് തന്നെ കീഴപ്പെടുത്താനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.