കോട്ടയം - ചാരായവുമായി കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധനയില്‍ ആണ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയ മീനച്ചില്‍ താലൂക്കില്‍ മേലുകാവില്‍ ഇല്ലിക്കല്‍ ജെയിംസ് ജോര്‍ജിനെ പിടികൂടിയത്.
പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശനുസരണം, പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ബി. ആനന്ദരാജും സംഘവുമാണ് പിടികൂടിയത്. പിടിച്ചെടുത്ത ചാരായവുമായി പ്രതിയെ കോടതിയില്‍ ഹാജരാക്കി.






