Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈൽ മരിച്ചു. കൊല്ലം ഇരവിപുരം സെന്റ് മേരി നിവാസിൽ നെൽസൺ-എൽസി ദമ്പതികളുടെ മകനും ജുബൈൽ സൗദി കയാൽ കമ്പനിയിൽ ഇലക്ട്രിക്കൽ എന്റജിനീയറുമായിരുന്ന ബിജു നെൽസൺ(47)ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് രോഗബാധിതനായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പെച്ചെങ്കിലും രക്ഷിക്കാനായില്ല. കാൽനൂറ്റാണ്ടായി സൗദിയിൽ പ്രവാസിയാണ്. ഭാര്യ: സിബിലി. മക്കൾ; ബിബിൻ, സിബിൽ.
 

Latest News