കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി സി.പി.എം പിരിച്ചുവിട്ടു, കടുത്ത നടപടിയിലേക്ക്

കുറ്റ്യാടി- നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രശ്‌നമുണ്ടായ കുറ്റ്യാടിയില്‍ സി.പി.എം കടുത്ത നടപടിയിലേക്ക്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു.
കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇവിടെ സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയത്. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ഒഴിയുകയും സി.പി.എം സ്ഥാനാര്‍ഥിയായി കുഞ്ഞമ്മദ് മാസ്റ്റര്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു.
കുഞ്ഞമ്മദ് മാസ്റ്ററെ നേരത്തെ ജില്ലാകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കുറ്റ്യാടിയില്‍ അച്ചടക്കം ലംഘിച്ച് സഖാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സി.പിഎം തീരുമാനം.

 

Latest News