ഗര്‍ഭച്ഛിദ്രം നടത്തുന്ന വീഡിയോ പുറത്ത്, ഞെട്ടി പോലീസ്

അഹമ്മദാബാദ്- യുവതി ഗര്‍ഭച്ഛിദ്രം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസിനെ ഞെട്ടിച്ചു. മൂന്നു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തിയത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഗുജറാത്തിലെ മഹിസാഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവം നടന്ന വീട്ടില്‍നിന്ന് ഗര്‍ഭഛിദ്ര ടാബ്ലെറ്റിന്റെ രണ്ട് സ്ട്രിപ്പുകള്‍ കണ്ടെത്തിയതായി സി.ഡി.എച്ച്.ഒ ഡോ. സ്വപ്നില്‍ ഷായും മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജെ.കെ. പട്ടേലും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ചീഫ് ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ഓഫിസറും ലുന്‍വാഡ ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടും നല്‍കിയ പരാതിയെത്തുടര്‍ന്ന് സാന്ദ്രാംപുര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

 

Latest News