ചെന്നൈ- പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തിയ യുവതിയെ വെറുതേ വിട്ട് തമിഴ്‌നാട് പോലീസ്. രണ്ടു കുട്ടികളുടെ അമ്മയായ 23 കാരിയെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രക്ഷപ്പെടുന്നതിന് ഇടയില്‍ യുവതി അക്രമിയെ തള്ളിമാറ്റി. പാറയില്‍ തല ഇടിച്ചുവീണ ഇയാള്‍ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്വയരക്ഷക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐ.പി.സി 100-ാം വകുപ്പു പ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ യുവതിയെ പോലീസ് വിട്ടയച്ചു.
ജോലിസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിയില്‍ ഇയാള്‍ തല ഇടിച്ച് വീഴുകയായിരുന്നു.