Sorry, you need to enable JavaScript to visit this website.

ആണവായുധ ശേഷി പരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍റെ വെല്ലുവിളി

ന്യൂദല്‍ഹി- തങ്ങളുടെ ആണവായുധ ശേഷി പരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ വെല്ലുവിളിച്ചു. പാക്കിസ്ഥാന്റെ ആണവ ശേഷി വിടുവായിത്തം മാത്രമാണെന്നും ഒരു യുദ്ധമുണ്ടായാല്‍ അത് വെളിപ്പെടുമെന്നുമുള്ള ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു തൊട്ടുപിറകെയാണ് പാക് വെല്ലുവിളി.

ഇന്ത്യന്‍ സേനാ മേധാവിയുടേത് നിരുത്തവാദപരമായ പ്രസ്താവനയായിപ്പോയെന്ന് വിശേഷിപ്പിച്ച പാക് വിദേശകാര്യ മന്ത്രി ഖവാജ എം ആസിഫ് ആണ് തങ്ങളുടെ ആണവശേഷി പരീക്ഷിച്ചറിയാന്‍ ഇന്ത്യയെ ക്ഷണിച്ചത്. 

'സേനാ മേധാവിയുടെ പദവിക്ക് ചേരുന്നതല്ല ഈ പ്രസ്താവന. ഇത് ആണവ യുദ്ധത്തിനുള്ള ക്ഷണം പോലെയാണ്. ഇതു തന്നെയാണ് അവരുടെ ആഗ്രഹമെങ്കില്‍ ഞങ്ങളുടെ ആണവശേഷി പരീക്ഷച്ചറിയാന്‍ സ്വാഗതം. ഇതോടെ ജനറലിന്റെ സംശയം തീരും, ഇന്‍ശാ അല്ലാഹ്,' പാക് വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. കരസേനാ മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ പാക്കിസ്ഥാനെ പ്രതിരാധിച്ച് പാക് വിദേശകാര്യ മന്ത്രാലയവും നിരവധി തവണ ട്വീറ്റ് ചെയ്തു.

Latest News