റിയാദ്- തർഹീൽ(നാടുകടത്തൽ കേന്ദ്രം)വഴി സ്വന്തം നാടുകളിലേക്ക് സൗദിയിൽനിന്ന് പോയവർക്ക് ഹജ്, ഉംറ എന്നിവക്ക് മാത്രമല്ലാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. തർഹീൽ വഴി നാട്ടിലേക്ക് പോയാൽ തിരികെ എത്താനാകുമോ എന്ന് നിരവധി പേർ അന്വേഷിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ജവാസാത്ത് ഇക്കാര്യം ആവർത്തിച്ചത്. നേരത്തെയും സമാനമായ മറുപടി ജവാസാത്ത് നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് ശേഷം നിരവധി പേർ സൗദിയിൽനിന്ന് നാട്ടിലേക്ക് തർഹീൽ വഴി പോകുന്നുണ്ട്.