ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി

പത്തനംതിട്ട- കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക്  പ്രവേശിക്കാം. ക്ഷേത്രനട തുറന്നിരിക്കുന്ന ജൂലൈ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയാണ് പ്രവേശനം.
ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.
 

Latest News