മുംബൈ- കനത്ത മഴയിൽ വീട് തകർന്നു പതിനഞ്ച് പേർ മരിച്ചു. മുംബൈയിലെ ചെംബൂർ-വിക്രോളി മേഖലയിലാണ് സംഭവം. ഇന്ന് രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയാണ് ദുരന്തത്തിന് കാരണമാക്കിയത്. വിക്രോളിയിൽ വീട് തകർന്ന് മൂന്നു പേരാണ് ഇന്ന് രാവിലെ മരിച്ചത്. ഇവിടെ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മഴയെ തുടർന്ന് കനത്ത മണ്ണിടിച്ചിലാണ് പല സഥലത്തുമുണ്ടായത്. മഴ തീവണ്ടി ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു.