ചെന്നൈ- ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ (65) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പുലർച്ചെ നാലിനായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും.
2001 ആദ്യമായി ചെങ്ങന്നൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 1465 വോട്ടുകൾക്ക് കോൺഗ്രസിലെ ശോഭനാ ജോർജിനോട് തോറ്റു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണമല്‍സരത്തില്‍ കോൺഗ്രസിലെ പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംഎൽഎയായി. 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.
1953 ചെങ്ങന്നൂരിലെ ആല പഞ്ചായത്തിലായിരുന്നു ജനനം. പന്തളം എൻഎസ്എസ് കോളജിലും തിരുവന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അടിയന്താരവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ട് തവണ സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു.