ഇടുക്കി-മദ്യലഹരിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി 13 കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി അമരാവതി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മനു മനോജ് (31) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കുമളി ടൗണിനു സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന വീട്ടിലെ പെണ്‍കുട്ടിയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്.
രാത്രിയില്‍ മദ്യപിച്ചെത്തിയ മനു പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച് അകത്തുകയറി. പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ മനുവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പോക്‌സോ കേസ് ചുമത്തി പോലീസ് മനുവിനെ അറസ്റ്റു ചെയ്തു. മുമ്പും സമാനകേസില്‍ മനു പ്രതിയായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ആ പെണ്‍കുട്ടിയെ തന്നെയാണ് ഇയാള്‍ വിവാഹം കഴിച്ചത്.