ബൈക്കില്‍ കടത്തിയ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ-ബൈക്കില്‍ കടത്തുകയായിരുന്ന 44,91,000 രൂപയുമായി യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തു. പൂവ്വത്താണി കോലോത്തൊടി അബ്ദുള്‍ റസാഖ്(39) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തോടെ മലപ്പുറം ജില്ലാ അതിര്‍ത്തിയായ തൂതയില്‍ വാഹനപരിശോധനക്കിടെയാണ് എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ യുവാവിനെ പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ യുവാവ് സഞ്ചരിച്ച ബൈക്കിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ നിന്നാണ് പണം കണ്ടെടുത്തത്. ടാങ്കിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയ നിലയിലാണ്. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണ ഭാഗത്ത് നല്‍കുന്നതിനായി കൊണ്ടുവന്ന പണമാണെന്നാണ് സംശയിക്കുന്നത്.
എസ്.ഐ. സന്തോഷ്, എ. എസ്.ഐ. സലീം, സി.പി.ഒ. മാരായ നിഖില്‍, മിഥുന്‍, അജീഷ്, പ്രഭുല്‍, വിക്ടര്‍ ആന്റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

 

 

Latest News