Sorry, you need to enable JavaScript to visit this website.

മാലിക് സത്യസന്ധമല്ലാത്ത സിനിമ-എൻ.എസ് മാധവൻ

തിരുവനന്തപുരം- മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് സത്യസന്ധമല്ലാത്ത സിനിമയാണെന്ന് എഴുത്തുകാരൻ എൻ.എസ് മാധവൻ. സിനിമയെ പറ്റി എൻ.എസ് മാധവൻ ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. മാധവന്റെ ചോദ്യങ്ങൾ:

1.മാലിക്ക് പൂർണമായും ഫിക്ഷനാണെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാർട്ടി?
2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്?
3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളിൽ പ്രവേശിപ്പിക്കുന്നില്ല( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്)
4. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നിൽക്കുന്നവരാക്കുന്നു?
5. കേരളത്തിലെ ഏറ്റവും വലിയ പോലീസ് വെടിവെപ്പാണ് സിനിമയിൽ കാണിക്കുന്നത്. സർക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ?
ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം പറയുന്നു. എല്ലാ വാണിജ്യ ചിത്രങ്ങളെയും പോലെ മാലിക്കിലും ഇസ്ലാമോഫോബിയയും ഭരണകക്ഷിയോടുള്ള മൃദുസമീപനവുമുണ്ടെന്നും എൻ.എസ് മാധവൻ ആരോപിച്ചു.
 

Latest News