ബി.ജെ.പിയെയും ആർ.എസ്.എസിനെയും ഭയക്കുന്നവർക്ക് കോൺഗ്രസ് വിടാം-രാഹുൽ ഗാന്ധി

ന്യൂദൽഹി- ബിജെപിയേയും ആർഎസ്എസിനെയും ഭയക്കുന്നവർക്കു പാർട്ടിയിൽ നിന്നു പുറത്തു പോകാമെന്ന താക്കീതുമായി രാഹുൽ ഗാന്ധി. ഭയമില്ലാത്ത നിരവധി ആളുകളുണ്ട്. പക്ഷേ, അവർ കോൺഗ്രസിന് പുറത്താണു നിൽക്കുകയാണ്. അവരെല്ലാവരും തന്നെ നമ്മുടെ ആളുകളാണ്. അവരെ പാർട്ടിക്കുള്ളിലേക്ക് കൊണ്ടു വരണമെന്നും കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തകരുടെ യോഗത്തിൽ രാഹുൽ ആഹ്വാനം ചെയ്തു. 
    3500ൽ അധികം വരുന്ന കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തകരെ അഭിസംബോധന ചെയ്താണ് രാഹുൽ സംസാരിച്ചത്. നിങ്ങൾ ഭയരഹിതരായിക്കൂ എന്നാണ് രാഹുൽ അവരോട് ആവർത്തിച്ച് ആഹ്വാനം ചെയ്തത്. നിങ്ങൾ ഒന്നു കൊണ്ടും ഭയക്കരുത്. ഭയചകിതനായ നിലയിൽ ഒരിക്കൽ പോലും തന്നെയും കാണേണ്ടി വരില്ലെന്നും രാഹുൽ ഉറപ്പു നൽകി. എല്ലാവർക്കും തുല്യമായ നേട്ടമുണ്ടാകണം എന്നതാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ, ആർഎസ്എസ് ഒരു വിഭാഗത്തിന് മാത്രം നേട്ടമുണ്ടായാൽ മതിയെന്ന് ആഗ്രഹിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
 

Latest News