തൃശൂർ- വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് എൻ.ഐ.എ തടവുകാരന്റെ ഭീഷണി. കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കണ്ടിയാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരെ ജയിൽ അധികൃതർ വിയ്യൂർ പൊലീസിൽ പരാതി നല്കി. ജോർജിയയിൽ ഐ.എസ്.ബന്ധത്തിന്റെ പേരിൽ ജയിലിൽ കഴിഞ്ഞ് മോചിതനായി കേരളത്തിലെത്തിയപ്പോഴാണ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസമായി വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ്.






