Sorry, you need to enable JavaScript to visit this website.

സെൻപായി: ചോദ്യങ്ങൾക്ക് മറുപടികൾ നൽകി പണമുണ്ടാക്കാൻ വിദഗ്ധർക്ക് അവസരം 

സെൻപായി സ്ഥാപകരായ ട്രാവിഷ്, ക്രിസ്റ്റീൻ

സമ്പദ്ഘടനയുടെ ഏറ്റവും പ്രാഥമികമായ മേഖലയിലായാലും ഏറ്റവും പുതിയ വിജ്ഞാനം ഒഴിച്ചുകൂടാനാകാത്തതായി മാറിക്കൊണ്ടിരിക്കുകയാണ്. ആധുനികമായ അറിവ് കരസ്ഥമാക്കിയില്ലെങ്കിൽ മത്സര കേന്ദ്രീകൃതമായ പുതിയ കാലത്ത് പിടിച്ചുനിൽക്കാൻ കഴിയില്ല. ഇതുകൊണ്ടാണ് സ്ഥാപനങ്ങളും വ്യക്തികളും ഏറ്റവും പുതിയ വിവരങ്ങൾ സ്വായത്തമാക്കുന്നതിനായി സമയവും പണവും ചെലവഴിക്കുന്നത്. നേരിട്ടുള്ള കൂടിക്കാഴചകൾക്കു പുറമെ വലിയ വേദികളിൽ പ്രസന്റേഷേൻ അവതരിപ്പിക്കുന്നവർക്കുവരെ ഇത് അനന്തസാധ്യതകളാണ് തുറക്കുന്നത്. വിവരങ്ങൾ നൽകാൻ തയാറുള്ളവർക്ക് പുതിയ വാതിലുകൾ എപ്പോഴും തുറന്നുകൊണ്ടേയിരിക്കുന്നുവെന്നർഥം. 
ആവശ്യക്കാർ കൂടുന്നതുകൊണ്ടുതന്നെ ഒരു വിദഗ്ധന്റെ സമയവും എല്ലായ്‌പ്പോഴും വിലപ്പെട്ടതാണ്. മതിയായ പ്രതിഫലം ലഭിക്കേണ്ടതുമുണ്ട്. 
ക്ലബ് ഹൗസും പോഡ്കാസ്റ്റും പോലെ ഓഡിയോ മാധ്യമങ്ങൾക്കു കൂടി പ്രാചാരം വർധിച്ചതോടെ കുറഞ്ഞ അധ്വാനം കൊണ്ടുതന്നെ വിവിധ രംഗങ്ങളിലെ വിദഗ്ധർക്ക് വലിയ അവസരങ്ങളാണ് തുറക്കപ്പെടുന്നത്. 
ഈ പശ്ചാത്തലത്തിലാണ് സെൻപായിയുടെ രംഗപ്രവേശം. ട്രാവിഷ് ഫിഷർ, ക്രിസ്റ്റീൻ ഹോംഗ് എന്നിവരാണ് ഈ പ്ലാറ്റ്‌ഫോമിനു പിന്നിൽ. ഓഡിയോ അടിസ്ഥാനമാക്കിയുള്ള ഈ വേദിയിലൂടെ ആളുകൾക്ക് ഓഡിയോ ആയി തന്നെ മറുപടികൾ തേടാം. ന്യൂയോർക്ക് സിറ്റിയിലാണ് ഈ സ്റ്റാർട്ടപ്പിന്റെ ആസ്ഥാനം. 
റെഡിറ്റ്, ക്വോറ തുടങ്ങിയ ഓൺലൈൻ സമൂഹങ്ങൾ വഴി നിലവിവിൽ തന്നെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും കൃത്യമായ ഉത്തരങ്ങൾക്ക് പരിമിതിയുണ്ടെന്നാണ് സെൻപായി സ്ഥാപകരുടെ അഭിപ്രായം. പരസ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം സൈറ്റുകളിലൂടെ മറുപടികൾ നൽകിയാലും വിദഗ്ധർക്ക് അതുകൊണ്ടു വലിയ നേട്ടവുമില്ല. വിജ്ഞാനങ്ങൾ പകർന്നു നൽകുന്നവർക്ക് കൂടി പ്രയോജനം ലഭിക്കുന്നു എന്നതാണ് സെൻപായിയുടെ സവിശേഷത. 
പ്രശസ്തനായ ഒരു വിദഗ്ധനിൽനിന്ന് പ്രത്യേകമായ ഉപദേശം ലഭിക്കണമെങ്കിൽ അവരുമായി നേരിട്ട് ബന്ധപ്പെടാനും കൂടിയാലോചന നടത്താനും സംവിധാനം ഉണ്ടായിരിക്കണം. ഇമെയിൽ വഴിയോ നേരിട്ടുള്ള മെസേജ് വഴിയോ ബന്ധപ്പെടാൻ സൗകര്യമുണ്ടായാൽ പോലും ഭൂരിഭാഗം പേർക്കും പ്രമുഖരായ വിദഗ്ധരുമായി ബന്ധപ്പെടുകയും വിവരങ്ങൾ കരസ്ഥമാക്കുകയും ചെയ്യുകയെന്നത് എളുപ്പമല്ല. വലിയ സ്ഥാപനങ്ങൾ വഴി ഇത്തരം വിദഗ്ധരുമായി ബന്ധപ്പെടുന്നതിനും അവരിൽനിന്ന് വിവരങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നതിനും ചെലവേറുകയും ചെയ്യും. 
സ്ഥാപനങ്ങളിലെ ജീവനക്കാരായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നവർക്ക് പുതിയ സൗകര്യമാണ് സെൻപായി നൽകുന്നത്. തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് മറുപടികൾ നൽകി സാമ്പത്തിക നേട്ടുമുണ്ടാക്കാമെന്നതണ് സെൻപായി നൽകുന്ന ഏറ്റവും വലിയ നേട്ടം.
 

Latest News