Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

ഓൺലൈനിൽ സുരക്ഷിതരാകാൻ കേരളാ പോലീസിന് നിർദേശിക്കാനുണ്ട്

കുട്ടികളുടെ ഓൺലൈൻ ഉപയോഗം മാതാപിതാക്കൾക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. ഓൺലൈൻ വഴിയുള്ള ഒളിച്ചോട്ടങ്ങളും പീഡനങ്ങളും കുട്ടികളുടെ ലൈംഗിക ചൂഷണവുമൊക്കെ എല്ലാ ദിവസവും വാർത്തകളിൽ ഇടം പിടിക്കുന്നു. 
പഠനം ഓൺലൈനിലായതോടെ കുട്ടികൾക്ക് മൊബൈൽ ഡിവൈസുകൾ ഒഴിച്ചു കൂടാനാകാത്തതുമായിരിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും ഓൺലൈനാകാതെ ഇനി മുന്നോട്ടു പോകാനാവില്ല. കുട്ടികളും മുതിർന്നവരുമെല്ലാം സോഷ്യൽമീഡിയ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. ഇതോടൊപ്പം തന്നെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി തട്ടിപ്പുകൾ നടത്തുന്ന സൈബർ കുറ്റവാളികളും തങ്ങളുടെ ആക്രമണവും ശക്തമാക്കിയിരിക്കുന്നത്.
അനിവാര്യമാണ് എന്നതോടൊപ്പം തന്നെ അതീവ ശ്രദ്ധ ചെലുത്തേണ്ട ഇടം കൂടിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ. ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പങ്കുവെച്ചിരിക്കുകയാണ് കേരളാ പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ.

കേരളാ പോലീസ് പങ്കുവെച്ച നിർദേശങ്ങൾ
1) നിങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഭാവി പദ്ധതികൾ, നിങ്ങളുടെ സ്ഥാനം വെളിപ്പെടുത്തുന്ന വിവരങ്ങൾ, ഫോൺ, വിലാസം, എന്നിവ ഒഴിവാക്കുക.

2) നിങ്ങൾ ഓൺലൈനിൽ പങ്കിടുന്ന ഫോട്ടോകളിൽ, ജി.പി.എസ് ലൊക്കേഷനുകൾ, ലാൻഡ്മാർക്ക്, വീട്, വാഹനങ്ങളുടെ നമ്പർ തുടങ്ങിയവ ഒഴിവാക്കുക.

3) ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക. ഉദാഹരണമായി (ഠഛഥഛഠഅ, ങഛചഗഋഥ, ഖഡജകഠഋഞ) എന്നീ വാക്കുകൾ ഉപയോഗിച്ച് (ഛ്യേഛ4ോഛിസ3്യ്യഷൗുശ73ൃ) ഈ രൂപത്തിലാക്കുക.

4) കൂടുതൽ സുരക്ഷിതമായ ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുക. ഫയർഫോക്‌സ്, ഓപൺ ഓഫീസ്, വി.എൽ.സി മീഡിയാ പ്ലേയർ, ലിനക്‌സ് തുടങ്ങിയവ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്കായി 
ജൃശാെയൃലമസ.ീൃഴ പരിശോധിക്കുക.

5) നിങ്ങൾ ശരിയായ വെബ്‌സൈറ്റിലേക്ക് ആണ് കണക്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക. വിലാസ ബാറിൽ വേേു:െ// ഉറപ്പാക്കുക.

6) ഒരു ഫയർവാൾ ആപ്ലിക്കേഷൻ ഉപയോഗിക്കുക. നിങ്ങളുടെ ഫോണിൽ ഒരു ഫയർവാൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആവശ്യമുള്ള ആപ്പുകൾക്ക് മാത്രം ഇന്റർനെറ്റ് നൽകുക.

7) പൈറേറ്റഡ് സോഫ്റ്റ് വെയർ ഉപയോഗിക്കരുത്. ഓപൺസോഴ്‌സ് സോഫ്റ്റ് വെയർ നിങ്ങൾക്ക് തിരയാൻ 'ഛുലിീൌൃരല ാലറശമ ുഹമ്യലൃ', ഛുലിീൌൃരല രമാലൃമ മുു' എന്ന കീ വേർഡുകൾ ഉപയോഗിക്കുക.

8) ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ആപ്ലിക്കേഷനുകളുടെ വ്യവസ്ഥകൾ, അനുമതികൾ, നിബന്ധനകൾ എന്നിവ നിർബന്ധമായും വായിക്കുക.

9) ഗെയിമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഇതിൽ ആവശ്യപ്പെട്ടാലും നൽകാതിരിക്കുക. അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നൽകുക.

10) വീഡിയോകോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാരണം ചാറ്റുകളും, വീഡിയോ കോളുകളും റെക്കോർഡ് ചെയ്യാനാകും.

11) സ്വിച്ച് ഓഫ് ചെയ്യാൻ പഠിക്കുക. വിഷാദവും, സോഷ്യൽ മീഡിയയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സങ്കടപ്പെട്ടിരിക്കുമ്പോൾ മറ്റുള്ളവരുടെ സന്തോഷകരമായ നിമിഷങ്ങൾ കാണുമ്പോൾ നമ്മൾ കൂടുതൽ പ്രശ്‌നത്തിലേക്ക് പോകുന്നു. അതുകൊണ്ടുതന്നെ മനസ്സിന്റെ സന്തോഷത്തിനായി ഓൺലൈൻ ഓഫ് ചെയ്ത് പുസ്തകങ്ങൾ വായിക്കുക, സംഗീതം കേൾക്കുക, പ്രകൃതി ആസ്വാദനം മുതലായവയെ ആശ്രയിക്കുക. അങ്ങനെ സ്വയം മനസ്സിനെ ശാന്തമാക്കുക.

12) തെളിവുകൾ സംരക്ഷിക്കുക. അനാവശ്യമായ ആളുകളിൽ നിന്ന് ലൈംഗികച്ചുവയുള്ള നിർദേശങ്ങളോ, സന്ദേശങ്ങളോ കിട്ടിയാൽ ഉടൻതന്നെ മായ്ക്കാതെ തെളിവിനായി സൂക്ഷിക്കുക.

13) സഹായം ആവശ്യമായി വന്നാൽ എത്രയും പെട്ടെന്ന് തന്നെ സുഹൃത്തുക്കളുടെയോ, വീട്ടുകാരുടെയോ, പോലീസുകാരുടെയോ സഹായം അഭ്യർഥിക്കുക.

14) ഉപയോഗത്തിലില്ലാത്തപ്പോൾ ഫോണിലെ ബ്ലൂടൂത്തും, വൈഫൈയും ഓഫാക്കുക.

15) ഓൺലൈൻ അക്കൗണ്ട്കളിൽ ടുഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക.

16) അധിക പരിരക്ഷക്കായി, ഫോണിലെ സ്‌ക്രീൻ ലോക്കുചെയ്യുക.
 

Latest News