Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തവക്കൽനാ ആപ്പിൽ തിരുത്തൽ; സൗദിയിൽ വിദേശികളടക്കം 122 പേർ കൂടി അറസ്റ്റിൽ 

റിയാദ് - തവക്കൽനാ ആപ്പിൽ പ്രദർശിപ്പിക്കുന്ന ആരോഗ്യനിലയിൽ തിരുത്തലുകൾ വരുത്തിയതിന് 122 പേരെ കൂടി അറസ്റ്റ് ചെയ്തതായി കൺട്രോൺ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. പണം ഈടാക്കി ആരോഗ്യനിലയിൽ തിരുത്തലുകൾ വരുത്തി നൽകുമെന്ന് അറിയിച്ചുള്ള പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട് അന്വേഷണങ്ങൾ നടത്തിയാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും മധ്യവർത്തികളായ സൗദി പൗരന്മാരും വിദേശികളും ആരോഗ്യനിലയിൽ തിരുത്തലുകൾ വരുത്തിയതിന്റെ പ്രയോജനം ലഭിച്ചവരും അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിയതിലൂടെയാണ് കുറ്റക്കാരായ 122 പേരെ കൂടി പിന്നീട് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇവരെല്ലാവരും കുറ്റസമ്മതം നടത്തിയതായി കൺട്രോൺ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു.
 

Latest News