അപൂര്‍വ സംഭവം: ഒരേസമയം രണ്ട് കോവിഡ് വകഭേദങ്ങള്‍ ബാധിച്ച് വയോധിക മരിച്ചു

ബ്രസ്സല്‍സ്- ഒരേ സമയം കോവിഡിന്റെ രണ്ട് വകഭേദങ്ങള്‍ ബാധിച്ച് വയോധിക മരിച്ചു. ബെല്‍ജിയം സ്വദേശിനിയായ 90 കാരിയാണ് അപൂര്‍വ സംഭവത്തില്‍ മരിച്ചത്. ആദ്യമായാണ് രണ്ട് കൊറോണ വൈറസ് വകഭേദങ്ങള്‍ ഒരാളില്‍ സ്ഥിരീകരിക്കുന്നും മരിക്കുന്നതും.
ഒരേസമയം രണ്ട് വകഭേദങ്ങള്‍ ബാധിച്ചത് ശാസ്ത്രസമൂഹത്തിന് പുതിയ വെല്ലുവിളിയായിരിക്കയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ച സ്ത്രീയിലാണ് ആല്‍ഫ, ബീറ്റാ വകഭേദങ്ങള്‍ കണ്ടെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യു.കെയിലാണ് ആദ്യമായി ആല്‍ഫ വേരിയന്റ് കണ്ടെത്തിയത്. ബീറ്റ വേരിയന്റെ ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചാം ദിവസമാണ് വയോധിക മരിച്ചിരുന്നത്.

 

Latest News