തിരുവനന്തപുരം- നാണവും മാനവുമുണ്ടെങ്കില്‍ നിയമസഭാ കൈയാങ്കളി കേസില്‍ നല്‍കിയ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കോടതിയെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല പറഞ്ഞു.