ജിസാൻ- സൗദി അറേബ്യയിലെ ബീശയിൽ കാൽ നൂറ്റാണ്ടോളം കാലം പ്രവാസി ആയിരുന്ന ചെർപ്പുളശ്ശേരി നെല്ലായ കൃഷ്ണപ്പടി സ്വദേശി കാഞ്ഞിരക്കോടൻ ആലിക്കുട്ടി എന്ന ബാവ (56) നാട്ടിൽ നിര്യാതനായി. പൊട്ടച്ചിറ അൻവരിയ്യ കോളേജിലെ കാന്റീൻ തൊഴിലിന് ഇടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബീശയിലെ ഹൃദയ ഭാഗത്തുള്ള പ്രധാന ഡിസ്‌ക്കൗണ്ട് സെന്ററിലെ വിൽപ്പനക്കാരനായി സദാ സമയവും പുഞ്ചിരിക്കുന്ന മുഖവുമായി നിൽക്കുമായിരുന്ന ബാവയെ ബീശ പ്രവാസികൾക്ക് ഒരിക്കലും മറക്കാനാവില്ല.
കാഞ്ഞിരക്കോടൻ മുഹമ്മദ് കുട്ടി-കോളഞ്ചിറ ബിജ്ജക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ഷാനിബ ചെർപ്പുളശ്ശേരി. മക്കൾ: ജാസിർ അലി, നാഫിർ അലി.