ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ ഉത്തര്‍ പ്രദേശ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യു.പി. കോവിഡ് രണ്ടാം തരംഗത്തെ സംസ്ഥാന സര്‍ക്കാര്‍ എഴുന്നേറ്റുനിന്ന് നേരിട്ടു. ഇപ്പോള്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് യു.പിയാണെന്നും ഇത് പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയും വാക്‌സിന്‍ വിതരണവും കൂടുതല്‍ യു.പിയിലാണെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ട് മോഡി പറഞ്ഞു.
കന്‍വര്‍ യാത്ര അനുവദിക്കാനുള്ള തീരുമാനത്തെ ചോദ്യത്തെ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിന് നോട്ടീസയച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു.പി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മോഡിയുടെ പ്രസ്താവന. സ്വന്തം മണ്ഡലമായ വരാണസി സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും നല്‍കുന്ന സഹായത്തെ കഴിഞ്ഞ ദിവസം യോഗി പ്രകീര്‍ത്തിച്ചിരുന്നു.






