ന്യൂദല്‍ഹി- രാജ്യദ്രോഹ നിയമം ബ്രീട്ടീഷുകാരുണ്ടാക്കിയ കൊളോണിയല്‍ നിയമമാണെന്നും ഇത് ഇനിയും തുടരേണ്ടതുണ്ടോയെന്ന് സുപ്രീം കോടതി.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായി. ഇനിയും ഇത്തരം കൊളോണിയല്‍ നിയമം ആവശ്യമാണോയെന്ന് പരമോന്നത നീതിപീഠം ചോദിച്ചു. ഈ നിയമം റദ്ദാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
നിയമത്തിനെതിരെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹരജികള്‍ ഒരുമിച്ച് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
രാജ്യദ്രോഹ നിയമത്തിലെ 124 എ വകുപ്പ് വ്യക്തതയില്ലാത്തതും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം തടയുന്നതുമാണെന്ന് റിട്ട.മേജര്‍ ജനറല്‍ എസ്.ജി. വോംബത്ത് സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.






