ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 15 മുതല്‍ 

കോഴിക്കോട്- മലബാറിലെ പ്രവാസികളുടെ ദീര്‍ഘകാല സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്. ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വേണമെന്നതാണത്. കുറഞ്ഞ  നിരക്കില്‍ യാത്ര ചെയ്യാമെന്നതാണ് എക്‌സ്പ്രസിന്റെ ആകര്‍ഷണീയത. ഇത്രയും കാലം കോഴിക്കോട്ടേക്ക് ജിദ്ദയില്‍ നിന്ന് പകല്‍ സമയത്ത് എയര്‍ ഇന്ത്യ വിമാനമുണ്ടായിരുന്നില്ല. രണ്ട് കാര്യങ്ങള്‍ക്കും പരിഹാരമായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജിദ്ദ-കാലിക്കറ്റ് സെക്ടറില്‍ ഈ മാസം 15നും 17നും പ്രത്യേക സര്‍വീസ് നടത്തുന്നു. ഇപ്പോള്‍  വന്ദേഭാരത് സ്‌കീമിലാണ് വിമാന സര്‍വീസെങ്കിലും ക്രമേണ റെഗുലറാവാനും സാധ്യതയുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബലിപെരുന്നാള്‍ സീസണിലെ ടിക്കറ്റ് ക്ഷാമത്തിന് പരിഹാരമാവും പുതിയ സര്‍വീസ്. ജിദ്ദയില്‍ നിന്ന് രാവിലെ 11ന പുറപ്പെട്ട് രാത്രി ഏഴേ ഇരുപതിന്  കോഴിക്കോട്ടെത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 16, 18 തീയതികളില്‍ ജിദ്ദ-ലഖ്‌നൗ സെക്ടറിലും സര്‍വീസുണ്ട്. രണ്ട് വിമാനങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 

Latest News