Sorry, you need to enable JavaScript to visit this website.

തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ സിനിമ  ചിത്രീകരിക്കട്ടെ- മന്ത്രി  സജി ചെറിയാന്‍

തിരുവനന്തപുരം- കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്ന് സജി ചെറിയാന്‍ പറഞ്ഞു. ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചു മാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്നും അദ്ദേഹം വ്യക്തമാക്കി. ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും.
 

Latest News