Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിറ്റക്‌സ് മാത്രമല്ല, സിനിമാ ചിത്രീകരണവും കേരളത്തിൽനിന്ന് തെലങ്കാനയിലേക്ക്

കൊച്ചി- സിനിമ ചിത്രീകരണത്തിന് അനുമതി നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഏഴോളം സിനിമകളുടെ ചിത്രീകരണം അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് കേരളത്തെ പ്രതിരോധത്തിലാക്കുന്നു. കിറ്റക്‌സ് പ്രവർത്തനം തെലങ്കാനയിലേക്ക് മാറ്റുന്നുവെന്നതിന്റെ അലയൊലികൾ നിലനിൽക്കെയാണ് തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മലയാള സിനിമയുടെ ചിത്രീകരണം പറിച്ചുനടുന്നത്. ഷൂട്ടിഗിന് അനുമതിയില്ലാത്തതിനാൽ ഏഴോളം ചിത്രങ്ങളുടെ ചിത്രീകരണം തെലുങ്കാന,തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഫെഫ്ക പ്രസിഡണ്ട് സിബി മലയിലും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും അറിയിച്ചു. 
കേരളത്തിൽ ചിത്രീകരണത്തിന് അനുമതയില്ലാത്തതിനാൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാവുന്നതുൾപ്പടെ ഏഴോളംസിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഇതുമൂലം സിനിമാ മേഖലയിലെ  അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്ക്് തൊഴിൽ നഷ്ടമായിരിക്കുകയാണ്. നിർമ്മാണ മേഖലയുൾപ്പടെയുളളവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല എന്നിരിക്കെ സിനിമ ചിത്രീകരണം പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും  തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ലെന്നാണ് ഫെഫ്ക വ്യക്തമാക്കുന്നത്. യാതൊരു കർക്കശ നിബന്ധനകളുമില്ലാതെയാണ് അയൽ സംസ്ഥാനങ്ങളിൽ ഷൂട്ടിംഗ് നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ ടെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. എന്നാൽ സിനിമയ്ക്ക് അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു വാക്സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിംഗിനു മുമ്പ് പി സി ആർ ടെസ്റ്റ് എടുത്ത്, കൃത്യമായി എല്ലാ മാനണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ചലചിത്ര പ്രവർത്തകരും നിർമ്മാതാക്കളും സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഫെഫ്ക വ്യക്തമാക്കി. 
സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം തങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ലെന്നും ഫെഫ്ക ഭാരവാഹികൾ ആരോപിക്കുന്നത്. മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായ മെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ഒരോരുത്തർക്കും 2000 രൂപയാണ്. അതിനു പുറമേ, തങ്ങളുടെ സംഘടനാ സംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സിഎസ്ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭക്ഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2,25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് 1000 രൂപ വീതം സഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിൽസാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ തങ്ങളെ പോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഈ വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
സർക്കാറിനോട് നിരവധി തവണ അഭ്യർത്ഥിച്ചിട്ടും അനുകൂല തീരുമാനം ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സിനിമ ചിത്രീകരണം അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. കേരളത്തിന് ഏറെ പ്രതികൂലമാകുന്ന തീരുമാനം കൂടിയാണിത്. ഈ അവസ്ഥയിൽ പ്രത്യേകിച്ചും.
 

Latest News