പതിനാറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി  ബഹ്‌റൈനിൽ വിലക്ക്

മനാമ - കൊറോണ വ്യാപനം രൂക്ഷമായ 16 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്‌റൈൻ പ്രവേശന വിലക്കേർപ്പെടുത്തി. തുനീഷ്യ, ഇറാൻ, ഇറാഖ്, മെക്‌സിക്കോ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, മൊസാംബിക്ക്, മ്യാന്മർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, ദക്ഷിണാഫ്രിക്ക, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ബഹ്‌റൈനിൽ പുതുതായി പ്രവേശന വിലക്കേർപ്പെടുത്തിയത്. 
ഇതോടെ ബഹ്‌റൈനിൽ പ്രവേശന വിലക്കുള്ള രാജ്യക്കാരുടെ എണ്ണം 22 ആയി ഉയർന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്‌നാം എന്നീ ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്‌റൈനിൽ നേരത്തെ മുതൽ പ്രവേശന വിലക്ക് പ്രാബല്യത്തിലുണ്ട്.
 

Latest News