തളിപ്പറമ്പ്- യുവതിയേയും ഒമ്പതു വയസ്സുകാരിയേയും പീഡിപ്പിച്ച മധ്യവയസ്‌കന് ഏഴു വര്‍ഷംകഠിന തടവും പിഴയും. ശ്രീകണ്ഠപുരം മലപ്പട്ടം കൊളന്തയിലെ കെ.രാധാകൃഷ്ണനെ (50)യാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പോക്‌സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.
മലപ്പട്ടം കോവുന്തല സ്വദേശിനിയായ യുവതിയേയും അവരുടെ മകളേയുമാണ് പ്രതി പീഡിപ്പിച്ചത്. 2013 ജുലായ് 17ന് അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഭര്‍ത്താവും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഈ വീട്ടില്‍വെച്ച് മദ്യപിച്ചിരുന്നു. മദ്യപിച്ച ഭര്‍ത്താവ് അബോധാവസ്ഥയിലായപ്പോള്‍ യുവതിയേയും ിന്നീട് മകളേയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. മയ്യില്‍ എസ്.ഐയായിരുന്ന സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പോക്‌സോ കോടതി ജഡ്ജി ക.മുജീബ് റഹ്മാന്‍ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന്് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. കുട്ടിയുടെ അമ്മയെ മാനഭംഗപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവാണ് ശിക്ഷ.






