തളിപ്പറമ്പ്- മകളെ പീഡിപ്പിച്ച പിതാവിന് 16 വര്‍ഷം കഠിന തടവും പിഴയും. ആലക്കോട് വെള്ളാട് ഫെര്ലോംഗ്കര സ്വദേശിയായ 54 കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
2013 സെപ്റ്റംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പ്രായപൂര്‍ത്തിയാവാത്ത മകളെ പ്രതി പല തവണ പീഡിപ്പിച്ചത്. പോക്സോ ആക്ട് 9 (സി)(എന്‍) വകുപ്പുകള്‍ പ്രകാരം കഠിന തടവിന പുറമെ 20,000 രൂപ പിഴയും അടക്കണം. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതിനാല്‍ ഐ.പി.സി പ്രകാരം രണ്ട് വര്‍ഷവും കൂടി കഠിനതടവ് അനുഭവിക്കണം.






