ജിദ്ദ- സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വീകരിച്ച ആദ്യഡോസ് വാക്‌സിന്‍ തന്നെ രണ്ടാമത്തെ ഡോസായും സ്വീകരിക്കാന്‍ അവസരം.
തവക്കല്‍നയിലും സിഹത്തി ആപ്പിലും ഇതിനകം രണ്ടാം ഡോസ് ബുക്ക് ചെയ്തവര്‍ക്ക് മാറ്റി ബുക്ക് ചെയ്യാം.
സിഹത്തി ആപ്പില്‍ ഓരോ വാക്‌സിന്‍ കേന്ദ്രത്തിലും ലഭ്യമായ വാക്‌സിന്‍ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. താല്‍പര്യമുള്ള വാക്‌സിനും കേന്ദ്രവും തെരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.
ആദ്യ ഡോസായി ആസ്ട്രസെനക്ക സ്വീകരിച്ചവര്‍ വീണ്ടും ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. ഇങ്ങനെ രണ്ട് വ്യത്യസ്ത വാക്‌സിന്‍ സ്വീകരിക്കുന്നതു കൊണ്ട് ഒരുതരത്തിലുള്ള പ്രശ്‌നവുമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒരുതരത്തിലുള്ള ഭീതിയും ആവശ്യമില്ല.






