Sorry, you need to enable JavaScript to visit this website.

എസ്.എസ്.എല്‍.സിയില്‍ തിളങ്ങി ഇത്തവണയും മലപ്പുറം

തിരുവനന്തപുരം- എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ ഇത്തവണയും തിളങ്ങി മലപ്പുറം ജില്ല. 7,838 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത്. മികച്ച വിജയശതമാനവും ജില്ല കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്ന സ്‌കൂളും മലപ്പുറത്താണ്. എടരിക്കോട് പി.കെ.എം എച്ച്.എസ്.എസ്

ഇത്തവണ കോവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പരമാവധി ഒരു വിദ്യാര്‍ഥിക്ക് മൂന്ന് വിഷയത്തിന് സേ പരീക്ഷ എഴുതാം.
സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്. വിജയശതമാനം ഏറ്റവും കൂടുതലുളള റവന്യൂ ജില്ല കണ്ണൂരും വിദ്യാഭ്യാസ ജില്ല പാലായുമാണ്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41,906 പേര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.


പരീക്ഷാഫലം അറിയാനുളള വെബ്‌സൈറ്റുകള്‍

http://keralapareekshabhavan.in

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

 

Latest News