ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ ലോക്കറ്റ് വഴിപാട് കണക്കില്‍ 16 ലക്ഷത്തിന്റെ കുറവ്

തൃശൂര്‍ - ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ ലോക്കറ്റ് വഴിപാട് കണക്കില്‍ 16 ലക്ഷത്തിന്റെ കുറവ്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ കണക്കിലാണു 16 ലക്ഷത്തിന്റെ കുറവുള്ളത്. ദേവസ്വത്തിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗമാണു പണത്തിന്റെ കുറവു കണ്ടെത്തിയത്. ലോക്കറ്റ് വഴിപാടിന്റെ തുക ദിവസവും ഉച്ചയ്ക്കു ബാങ്ക് ജീവനക്കാരന്‍ ക്ഷേത്രത്തിലെത്തിയാണു കൊണ്ടുപോകുന്നത്.
തലേ ദിവസം ഉച്ച മുതല്‍ അടുത്ത ദിവസം ഉച്ചവരെയുള്ള തുക തിട്ടപ്പെടുത്തി ബാങ്ക് രസീതി നല്‍കിയാണു തുക കൊണ്ടുപോകാറുള്ളത്. ദേവസ്വത്തിന്റെ കൈവശം നിക്ഷേപത്തിന്റെ കൃത്യമായ റസീറ്റ് ഉണ്ട്. കണക്കുപ്രകാരം കുറവുള്ള തുക നല്‍കണമെന്നു ദേവസ്വം ബാങ്കിനോട് ആവശ്യപ്പെട്ടു.

 

 

Latest News