Sorry, you need to enable JavaScript to visit this website.

എസ്.എസ്.എല്‍.സി വിജയം 99.47 ശതമാനം

തിരുവനന്തപുരം- ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയശതമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.65 ശതമാനം കൂടുതലാണ്.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഇപ്പോള്‍ ഫലം പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തുകയാണ്. ഇതിന് ശേഷം വെബ്‌സൈറ്റിലൂടെ ഫലം അറിയാം.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയം. 99.85 ശതമാനം. കുറവ് വയനാട്- 98.13 ശതമാനം. പാലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല -99.97%.  കുറവ് വയനാടാണ്.
ഏറ്റവും കൂടുതല്‍ എ പ്ലസ് ഉള്ളത് മലപ്പുറം ജില്ലയിലാണ്.

https://www.malayalamnewsdaily.com/sites/default/files/filefield_paths/aa.jpg

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു..
ഫലപ്രഖ്യാപനത്തിനു ശേഷം  http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in http://results.kerala.nic.in, www.sietkerala.gov.in  വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കും.

 

 

Latest News