Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ചൈനീസ് എഞ്ചിനീയര്‍മാരെ ലക്ഷ്യമിട്ട് ബോംബാക്രമണം; 13 മരണം

പെഷാവര്‍- വടക്കന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുങ്ഖ്വ പ്രവിശ്യയിലെ വിദൂര മലമ്പാതയില്‍ ബസിനു നേര്‍ക്കുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് പാക് സൈനികരും 9 ചൈനീസ് പൗരന്മാരും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമായ ദാസു ഡാം നിര്‍മ്മാണ സ്ഥലത്തേക്ക് 30 ചൈനീസ് എഞ്ചിനീയര്‍മാരുമായി പോകുകയായിരുന്നു ബസ്. അപ്പര്‍ കോഹിസ്ഥാനിലാണ് ഈ ഡാം നിർമാണം. സ്‌ഫോടന വസ്തു ബസില്‍ ഘടിപ്പിച്ചതാണോ അതോ റോഡരികില്‍ സ്ഥാപിച്ചതായിരുന്നോ എന്നു വ്യക്തമല്ല. ഹെലിക്കോപ്റ്ററിലാണ് ബസിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Latest News