ശല്യപ്പെടുത്തുന്നത് വീട്ടിലറിയിച്ച 16കാരിയായ പെണ്‍കുട്ടിയെ യുവാവ് വെട്ടിക്കൊന്നു

ന്യൂദല്‍ഹി- മാസങ്ങളായി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന കാര്യം വീട്ടില്‍ അറിയിച്ച 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ യുവാവ് മഴു കൊണ്ട് വെട്ടിക്കൊന്നു. പ്രതിയായ 21കാരന്‍ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ മോതി ബാഗ് സ്വദേശിയായ പ്രവീണ്‍ മാസങ്ങളായി പെണ്‍കുട്ടിക്കു പിന്നാലെയായിരുന്നു. ഈ ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടി വിവരം അച്ഛനെ അറിയിക്കുകയും അച്ഛന്‍ പ്രവീണിനെ പിടികൂടി അടിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രകോപിതനായ പ്രവീണ്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 

തിങ്കളാഴ്ച വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രവീണ്‍ മഴുകൊണ്ട് മുഖത്ത് വെട്ടിയത്. ഉടന്‍ സ്ഥലംവിടുകയും ചെയ്തു. കണ്ണിനു സമീപം സാരമായി പരിക്കേറ്റ പെണ്‍കുട്ടി ദല്‍ഹിയിലെ സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. പ്രവീണിനെ ഹരിയാനയിലെ പല്‍വലിലെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
 

Latest News