ന്യൂദല്‍ഹി- ദല്‍ഹിയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്ത സംഭവം ഞെട്ടിക്കുന്ന താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയം പൂര്‍ണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് പരിശോധിക്കുമെന്നും പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദല്‍ഹി അന്ദേരിയ മോഡിലുള്ള ലിറ്റില്‍ ഫഌര്‍ കാത്തോലിക്ക ദേവാലയമാണ് അധികൃതര്‍ ഇടിച്ചുതകര്‍ത്തത്. ഛത്തര്‍പുര്‍ ഗ്രാമസഭയുടെ കൈവശമുള്ള സ്ഥലത്ത് അനധികൃതമായി പള്ളി നിര്‍മിച്ചുവെന്നാണ് ആരോപണം. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് പള്ളി പൊളിച്ചത്. തിങ്കളാഴ്ച രാവിലെ ജെസിബികളുമായി എത്തി പോലീസ് സാന്നിധ്യത്തിലാണ് പള്ളി പൊളിച്ചത്.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പള്ളി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ദല്‍ഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികള്‍ പറഞ്ഞു. പള്ളി നിലനിന്നിരുന്ന സ്ഥലത്ത് പ്രാര്‍ഥന തുടരനാണ് തീരുമാനം.






