Sorry, you need to enable JavaScript to visit this website.

ബംഗളുരു സർവ്വീസ് ആരംഭിച്ചു, കോയമ്പത്തൂരിലേക്കും ഉടൻ 

കെ.എസ്.ആർടി.സിയുടെ ബംഗളുരു സർവ്വീസ്. 

ഇടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി കേരളത്തിൽ നിന്നുള്ള ബംഗളുരു സർവ്വീസ് പുനരാരംഭിച്ചു. പെരുന്നാൾ അവധി ദിനങ്ങളടുത്തെത്തിയപ്പോൾ സർവ്വീസ് ആരംഭിച്ചത് കർണാടകയിൽ പഠനത്തിന് ചെന്ന മലയാളി വിദ്യാർഥികൾക്ക് അനുഗ്രഹമായി. തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് സർവ്വീസ് ആരംഭിച്ചത്.  കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട് ,സുൽത്താൻ ബത്തേരി ,മൈസൂർ, മാണ്ഡ്യ വഴിയാണ് ബംഗളുരു സർവ്വീസ് ആദ്യ ദിനം സർവ്വീസ് നടത്തിയത്. ഏപ്രിൽ 9 മുതൽ നിർത്തിവെച്ച സർവ്വീസാണ് പുനരാരംഭിച്ചത് ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ഫുൾ ആയിരുന്നു.


കോവിഡ് വ്യാപനത്തെ തുടർന്നാണ്  തിരുവനന്തപുരം  -ബംഗളുരു അന്തർസംസ്ഥാന സർവ്വീസ് നിറുത്തി വെച്ചിരുന്നത്.  കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് ഇരു സംസ്ഥാനങ്ങളും സർവ്വീസുകൾ ആരംഭിക്കാൻ തീരുമാനമായ സാഹചര്യത്തിലാണ് പുനരാരംഭിച്ചത്.  ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ഫുൾ ആയിരുന്നു.   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസുകൾ നടത്തുക.
അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് സർക്കാർ ഇത് വരെ അനുമതി നൽകിയിട്ടില്ല. അത് കൂടി ലഭിച്ചാൽ പാലക്കാട്-സേലം വഴിയുള്ള ബംഗളുരു സർവ്വീസ് ആരംഭിക്കാനാകും. ഇതിനായി ആദ്യഘട്ടമെന്ന നിലയിലേക്ക്  തമിഴ്‌നാട്ടിലേക്ക് സർക്കാർ ഉദ്യോഗസ്ഥാർക്കുള്ള ബോണ്ട് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള പാലക്കാട്-കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു.  ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴ്‌നാട് അന്തർ സംസ്ഥാന ഗതാഗതത്തിനുള്ള അനുമതി നൽകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. അതോടെ തെക്കൻ ജില്ലകളിൽ നിന്ന് പാലക്കാട് സേലം വഴി ബംഗളുരുവിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വയനാട് റൂട്ട് ഉപേക്ഷിച്ചാവും സർവ്വീസ് നടത്തുക. 


കോയമ്പത്തൂരിലേക്ക് സർവ്വീസ് യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തും.
 കോവിഡ് കാരണം നിർത്തി വെച്ചിരുന്ന പാലക്കാട്  കോയമ്പത്തൂർ ബോണ്ട് സർവ്വീസുകളാണ് പുനരാരംഭിച്ചത്.  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും  മറ്റുള്ള സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാൻ തീരുമാനിച്ചപ്പോഴാണ് കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കലക്ടർ താൽക്കാലിക അനുമതി നൽകിയത്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ സർവ്വീസുകളും ആരംഭിക്കുന്നതെന്നും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോഴിക്കോട്, കണ്ണൂർ ഡിപ്പോകളിൽ നിന്നുള്ള ബംഗളുരു സർവീസുകളും പുനരാരംഭിച്ചവയിൽ പെടും. 

 

 

Latest News