ആറാം ക്ലാസുകാരി മന്ത്രിക്ക് കത്തയച്ചു; റോഡിന് അഞ്ചു കോടി അനുവദിച്ചു

നിലമ്പൂര്‍-പ്രളയത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിച്ചു തരണമെന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ കത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അനുകാല മറുപടി. ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല റോഡ് പുനര്‍നിര്‍മാണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
മൂന്നു വര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന റോഡ് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട ആറാം ക്ലാസുകാരിയും ചാലിയാര്‍ പെരുമ്പത്തൂര്‍ പാലത്തിങ്കല്‍ ഉണ്ണി-ശ്രീജ ദമ്പതികളുടെ മകളുമായ അനഘയാണ് മന്ത്രിക്ക് കത്തയച്ചത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇന്നലെ അനഘയുടെ വീട്ടിലേക്ക് ഫോണ്‍ എത്തി, കാര്യങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഞ്ചു കോടി രൂപ അനുവദിച്ചതായി അനഘയെ ഫോണില്‍ നേരിട്ട് അറിയിച്ചു. നന്നായി പഠിക്കണമെന്ന് അനഘയോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.ഇടിവണ്ണ സെന്റ് തോമസ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അനഘ.

 

Latest News