കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 32 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.മലപ്പുറം സ്വദേശി അബ്ദുല്‍ സലാമില്‍ നിന്നാണ് 776 ഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
അസി.കമീഷണര്‍ വെങ്കട്ട് നായിക്,സൂപ്രണ്ടുമാരായ കെ.സുധീര്‍,ഐസക് വര്‍ഗീസ്,തോമസ് വര്‍ഗീസ്, പ്രേംപ്രകാശ് മീണ,ഇന്‍സ്‌പെക്ടര്‍മാരായ ചേതന്‍ ഗുപ്ത,കെ.രാജീവ്,ടി.മിനിമോള്‍,പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.