വാളയാർ കേസില്‍ സി.ബി.ഐ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു

പാലക്കാട്- വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിഐ സംഘം കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച ഷെഡിന്റെ സ്കെച്ചും സിബിഐ തയാറാക്കുന്നുണ്ട്.

സിബിഐ തിരുവനന്തപുരം യൂണിറ്റ് സ്പെഷൽ ക്രൈം വിഭാഗം എസ്‌പി സി.ബി.രാമനാഥൻ, ഡിവൈഎസ്‌പി ടി.പി.അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്.

കേസ് നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നവെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ഓഫീസിലേക്ക് പോകാന്‍ പറഞ്ഞിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ പറഞ്ഞു. ഏപ്രില്‍ 22 ന് മുൻ എസ്‌പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കുട്ടികളുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

 

Latest News