ജുമുഅക്ക് അനുമതി നൽകണം; സമസ്ത പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്- വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് സമരവുമായി മുന്നോട്ടുപോകാൻ സമസ്ത തീരുമാനം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തും. കലക്ടറേറ്റുകൾക്ക് മുന്നിലും തദ്ദേശ സ്ഥാപനങ്ങളുടെ കവാടങ്ങളിലും സമരം നടത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വെളളിയാഴ്ച 40 പേരെ പങ്കെടുപ്പിച്ച ജുമുഅ നമസ്‌കാരത്തിന് അനുമതി വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സർക്കാർ അംഗീകരിച്ചില്ല. മറ്റെല്ലാത്തിനും ഇളവു നൽകുമ്പോൾ ജുമുഅക്ക് മാത്രം ഇളവില്ലാത്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News