കൊടകര കുഴല്‍പണ കേസ് ചോദ്യം ചെയ്യലിന് കെ.സുരേന്ദ്രന്‍ നാളെ ഹാജരാകും

തൃശൂര്‍ - കൊടകര  കുഴല്‍പണ കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നാളെ  പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകും.
തൃശൂര്‍ പോലീസ് ക്ലബില്‍ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. നേരത്തെ ആറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും പാര്‍ട്ടി ഭാരവാഹി യോഗം നടക്കുന്നതിനാല്‍ സുരേന്ദ്രന്‍ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയിരുന്നില്ല. കൊടകര കേസുള്‍പ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
 കൊടകര കുഴൽപണ കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ സംസ്ഥാന ജില്ലാ നേതാക്കളെ  നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.  സുരേന്ദ്രന്റെ  മകനെയും ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു.

Latest News